കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി

0

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം പൊതുബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനും മന്ത്രാലയ ഉദ്യോഗസ്ഥർക്കുമൊപ്പം പാർലമെന്റിലെത്തിയ അവർബജറ്റവതരണത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അനുമതി തേടി.

നോട്ടുപിൻവലിക്കൽ ശക്തമായ തീരുമാനമാണെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‍ലി ബജറ്റ് പ്രസംഗത്തിൽ അവകാശപ്പെട്ടു. ആഗോള സാമ്പത്തികരംഗത്ത് ഇന്ത്യ തിളക്കത്തോടെ നിൽക്കുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അവകാശപ്പെട്ടു. റെയിൽവേ ബജറ്റ് പൊതുബജറ്റിനൊപ്പമാക്കാനുള്ള തീരുമാനം ചരിത്രപരമാണെന്നം ധനമന്ത്രി ചൂണ്ടിക്കാട്ടി.

ലോകസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് അന്തരിച്ച സാഹചര്യത്തിൽ ബജറ്റ് അവതരണം നാളത്തേയ്ക്കു മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ചു മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് അംഗങ്ങൾ സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.