പുത്തന്‍ പരിഷ്കാരങ്ങളുമായി നോക്കിയ 3310 എത്തിപോയി

0

നോക്കിയയുടെ നിത്യഹരിത മൊബൈലായി ഏവരുടേയും മനസ്സിലുള്ള 3310 മോഡലിന്റെ പരിക്ഷകരിച്ച പതിപ്പ് ബാഴ്സലോണയിൽ പുറത്തിറക്കി. കളർ ഡിസ്പേയോടുകൂടി സ്നേക്ക് ഗെയിമും ഡ്യുവൽസിമ്മും ക്യാമറയും ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങിയിരിക്കുന്നത്. 3500 രൂപയോളമാണ് വില. 2.4 ഇഞ്ച് ഡിസ്‍പ്ലേയും 2 മെഗാപിക്സൽ ക്യാമറയും ഉൾക്കൊള്ളിച്ചതുമാണിത്. നോക്കിയ 3, നോക്കിയ5, നോക്കിയ 6 എന്നീ സ്മാർട്ട് ഫോണുകളും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

ഒരുകാലത്ത് ലോകത്തെ മൊബൈൽ വിപണി അടക്കിഭരിക്കുകയും എന്നാൽ, പിന്നീട് ആൻഡ്രോയ്ഡ് ഫോണുകളുടെ വരവോടെ തകർന്നടിയുകയും ചെയ്ത നോക്കിയ തിരിച്ചുവരവിനുള്ള ശ്രമം കൂടിയാണ് ഇതിലൂടെ നടത്തുന്നത്.. ചെറിയ ഫോണുകൾ ആകർഷകമായിരുന്ന കാലത്ത് നോക്കിയയുടെ ശക്തികളിലൊന്നായിരുന്ന 3310 മോഡൽ അവർ വീണ്ടും അവതരിപ്പിക്കുകയാണ്.2000-ലാണ് നോക്കിയ 3310 മോഡൽ ആദ്യമായിറക്കുന്നത്. 17 വർഷം കഴിഞ്ഞ് ഫോൺ തിരിച്ചുകൊണ്ടുവരുമ്പോൾ, ഒരുമാസം നീണ്ടുനിൽക്കുന്ന ബാറ്ററിയും 22 മണിക്കൂർ സംസാരസസമയവും വാഗ്ദാനം ചെയ്യുന്നു. ‘പാമ്പ് ആപ്പിൾ തിന്നുന്ന’ ആ പഴയ ഗെയിമും പുതിയ ഫോണിലും നോക്കിയ അവതരിപ്പിക്കുന്നുണ്ട്.

പഴയ 3310യെ അനുസ്മരിപ്പിക്കുന്നതാണ് രൂപമെങ്കിലും അത്യാവശ്യം പുതുമകളൊക്കെ പുതിയ ഫോണിൽ വരുത്തിയിട്ടുണ്ട്. കളർ ഡിസ്‌പ്ലേയാണുള്ളത്. രണ്ട് മെഗാപ്ക്‌സലാണ് ക്യാമറ. ചെറിയതോതിൽ ഇന്റർനെറ്റ് ഉപയോഗിക്കാനുമാവും. ത്രിജിയെക്കാൾ പതുക്കെ മാത്രമേ നെറ്റ് കിട്ടൂവെന്നുമാത്രം. 2005വരെ നിലവിലുണ്ടായിരുന്ന 3310 മോഡൽ ലോകത്താകെ 12.60 കോടി സെറ്റുകളാണ് വിറ്റഴിഞ്ഞത്. ഫിൻലൻഡ് കമ്പനിയായ എച്ച്.എം.ഡി ഗ്ലോബലാണ് പുതിയ ഫോൺ വിപണിയിലിറക്കുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.