ഹൃദയം പോലെ പ്രിയപ്പെട്ടവനെ.. നീ നഷ്മായിരിക്കുന്നു, ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക; രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ തായ് മുങ്ങല്‍ വിദഗ്ധന്‍ സമന്റെ ഭാര്യയുടെ കുറിപ്പ് വൈറല്‍

0

തായ് ഗുഹയില്‍ നിന്നും എല്ലാവരും രക്ഷപെട്ടു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ നീണ്ട പ്രാര്‍ഥനകള്‍ക്കും കണ്ണീരിനും ഫലം ലഭിച്ചല്ലോ എന്നോര്‍ത്തു ലോകം ആശ്വസിക്കുകയാണ്. എന്നാല്‍ ആ സന്തോഷത്തിലും കരയുന്ന ഒരാളുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ജീവന്‍ നഷ്ടമായ തായ് മുങ്ങല്‍ വിദഗ്ധന്‍ സമന്റെ ഭാര്യ.

38 കാരനായ സമന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഓക്‌സിജന്‍ തീര്‍ന്നുപോയി ശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കുകയായിരുന്നു. ഗുഹയില്‍ അകപ്പെട്ട 13 അംഗ സംഘം പുറത്തു വന്നതിനു പിന്നാലെ സമന്‍ കുനാന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോകളും പോസ്റ്റുകളും വൈറലാകുകയാണ്. 

ഗുഹാമുഖത്തിന് 1.5 കിലോമീറ്റര്‍ മാത്രം ഉള്ളില്‍ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഡ്രൈവിങ് ബഡി ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഹൃദയം പോലെ പ്രിയപ്പെട്ടവനെ.. നീ നഷ്മായിരിക്കുന്നു, ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക, സമന്റെ ഫോട്ടോകള്‍ക്കൊപ്പം വെലീപോന്‍ സമന്‍ കുറിച്ചിട്ട കരളലയിക്കും വാക്കുകളാണിവ. ഭര്‍ത്താവിനൊപ്പം ചിലവിട്ട നല്ല നിമിഷങ്ങളും ഭാര്യ പങ്കുവെച്ചിട്ടുണ്ട്. സമന്റെ ഭാര്യയെ ആശ്വസിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ആയിരങ്ങള്‍ എത്തുന്നുണ്ട്. സമന്റെ മരണത്തിന് തങ്ങള്‍ കാരണമായി എന്ന് ഒരിക്കല്‍പ്പോലും ചിന്തിക്കരുതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളോട് വെലീപോന്‍ പറഞ്ഞു. അപകടം നടന്ന ഗുഹയ്ക്കു സമീപം സമന്റെ ഓര്‍മ്മയ്ക്കായി പ്രതിമ പണിയാനാണ് പുതിയ തീരുമാനം.