മൂല്യമില്ലാത്ത ആ പഴയ നോട്ടുകള്‍ ഇനി പ്ലൈവുഡ് ഫാക്ടറിയിലേക്ക്!!

0

വളപ്പട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ ഹാര്‍ഡ് ബോര്‍ഡും,സോഫ്റ്റ് ബോര്‍ഡും, പ്രസ് ബോര്‍ഡും നിര്‍മ്മിക്കുകയാണ്. ഫര്‍ണ്ണീച്ചറിനും മറ്റും ഉണ്ടാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ഇവയുടെ നിര്‍മ്മാണത്തിന് ആവശ്യമായ പള്‍പ്പിന്‍റെ കൂടെയാണ് നോട്ടുകളും അരച്ച് ചേര്‍ക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ ഒാഫീസില്‍ നിന്ന് നുറുക്കിയാണ് നോട്ടുകള്‍ ഫാക്ടറിയില്‍ എത്തിക്കുന്നത്. സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിന്ന് വരുന്ന നിരോധിച്ച നോട്ടുകള്‍ തിരുവനന്തപുരത്ത് എത്തിച്ചാണ് നുറുക്കുന്നത്. ഇവിടെ നിന്നും പ്ലൈവുഡ് ഫാക്ടറിയിലേക്ക് ഇത് എത്തിക്കും.