ഒമാനിലും സ്വദേശിവത്ക്കരണം; വിദേശികള്‍ക്ക് വിസാവിലക്ക്; വിവിധ വിഭാഗങ്ങളിലേക്കുള്ള  87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിസ അനുവദിക്കില്ല

0

സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഒമാനില്‍ വിദേശികള്‍ക്ക് വിസാവിലക്ക്. വിവിധ വിഭാഗങ്ങളിലേക്കുള്ള  87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിൻ നാസ്സർ അൽ ബക്രി ഉത്തരവ് പുറത്തിയിറക്കിയത്.

അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, ഐ.ടി., മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സസ്, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിങ്, ടെക്നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് നിരോധനം. ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ആറുമാസത്തെ വിസ നിരോധനം സാരമായി ബാധിക്കും.

ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ആറുമാസത്തെ വിസ നിരോധനം സാരമായി ബാധിക്കും. സ്വകാര്യ മേഖലയിലെ 10 തൊഴിൽ വിഭാഗങ്ങളിലായുള്ള തസ്തികകൾക്കാണ് വിലക്ക് ബാധകം. പുരുഷ നഴ്‌സ്, ഫാർമസിസ്റ്റ് അസിസ്റ്റന്റ്, ആർക്കിടെക്ട്, സിവിൽ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങി മലയാളികൾ കൂടുതലായി ജോലിചെയ്യുന്ന തസ്തികകൾ വിലക്കിന്റെ പരിധിയിലുണ്ട്. അതിനാൽ പുതുതായി ഈ മേഖലകളിൽ തൊഴിൽ തേടുന്നവർക്ക് ഒമാൻ സർക്കാറിന്റെ തീരുമാനം തിരിച്ചടിയാകും.

നിലവിൽ ജോലിചെയ്യുന്നവർക്ക് വിസ പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഉടമകൾ മുഴുസമയ ജോലിക്കാരായി ഉള്ള സ്ഥാപനങ്ങൾ മാത്രമാകും വിലക്കിന്റെ പരിധിയിൽനിന്ന് ഒഴിവാകുക. ക്ലീനർ, നിർമ്മാണത്തൊഴിലാളി, കാർപന്റെർ തുടങ്ങിയ തസ്തികകളിൽ ഒമാനിൽ വിസ നിരോധനം നിലവിലുണ്ട്. 2013 നവംബറിൽ ഏർപ്പെടുത്തിയ ഈ വിസ നിരോധനം ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കിവരുകയാണ് ചെയ്യുക.