പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു.

0

പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി (66)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.മറാത്ത സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഓംപുരിയുടെ സിനിമാ ജീവിതം 70കളിലെ സമാന്തരസിനിമയുടെ സവിശേഷ മുഖം കൂടിയായിരുന്നു.1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വല്‍ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്.രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

ഭവനി ഭവായ് (1980), സദ്ഗതി (1981), അര്‍ദ് സത്യ (1982), മിര്‍ച്ച് മസാല (1986), ധാരാവി (1992). തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതാണ്.1990കളുടെ മദ്ധ്യത്തോടെയാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലേക്ക് ഓം പുരി തന്റെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇദ്ദേഹം ധാരാളം ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ചു. മൈ സണ്‍ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോള്‍ ഓഫീസ്സര്‍ (2001).ഹോളിവുഡ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ജോയ് (1992), വോള്‍ഫ് (1994), ദി ഗോസ്റ്റ് ആന്‍ഡ് ദി ഡാര്‍ക്‌നെസ്സ് (1996), മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ല്‍ പുറത്തിറങ്ങിയ എട്ട് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയ ഗാന്ധി എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലതാണ്.ഒരു ഹാസ്യനടന്‍ എന്ന നിലയിലും ഓം പുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോര്‍ മചായെ ഷോര്‍ (2002), മാലാമാല്‍ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യനടന്‍ എന്ന നിലയില്‍ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. പുനരധിവാസം, ആടുപുലിയാട്ടം എന്നീ മലയാളചിത്രങ്ങളിലും ഓംപുരി അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.