ഓഖി ചുഴലിക്കാറ്റു മുംബൈ കടല്‍ത്തീരത്തു കൊണ്ട് തള്ളിയത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

0

അങ്ങോട്ട്‌ കൊടുത്താല്‍ കടലമ്മ ആയാല്‍ പോലും തിരിച്ചു നല്ല എട്ടിന്റെ പണി തരുമെന്ന് ‘ഓഖ’ വന്നതോടെ മനസ്സിലായി. ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ഉപയോഗം കഴിഞ്ഞുള്ള വലിച്ചെറിയലും ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അത് ജീവന് തന്നെ ഭീഷണിയാവുമെന്നുമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലം എങ്ങനെയായിരിക്കുമെന്ന് കാണിച്ച് തന്നത്.

എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മുംബൈ കടല്‍ത്തീരത്ത് അടിഞ്ഞുകൂടിയിരിക്കുന്നതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖരമാലിന്യ സംസ്‌കരണ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പലപ്പോഴായി തള്ളിയ മാലിന്യങ്ങളാണ് ഓഖി ചുഴലിക്കാറ്റില്‍ തിരമാലകള്‍ കരയിലെത്തിച്ചത്. 15,000 കിലോ മുതല്‍ 10,000 കിലോ  അടിഞ്ഞ് കൂടിയ വെര്‍സോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യക്കൂമ്പാരം. ദാദര്‍ ചൗപട്ടി, മറൈന്‍ഡ്രൈവ്, നരിമാന്‍ പോയിന്റ്, മര്‍വ എന്നിവടങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ട്. ബീച്ചുകളില്‍ ചിലയിടങ്ങളില്‍ രണ്ടടിയോളം ഉയരത്തില്‍ മാലിന്യം അട്ടിയായി കിടക്കുന്നുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.