അന്ന് ഊര്‍മ്മിള ഉണ്ണിയ്ക്കൊപ്പം വേദി പങ്കിടില്ലെന്ന് ദീപ നിഷാന്ത്; ഇന്ന് ഊര്‍മ്മിള ഉണ്ണി പറയുന്നു കോപ്പിയടിച്ച ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ടെന്ന്

1

കവിതാ മോഷണവിവാദത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് നടുവിലായ ദീപ നിശാന്തിനെ പരിഹസിച്ചു നടി ഊര്‍മ്മിള ഉണ്ണി. അധ്യാപികയും എഴുത്തുകാരിയുമായ ദീപയുടെ പേരെടുത്തു പറയാതെയാണ് ഊര്‍മ്മിള ഉണ്ണിയുടെ പരിഹാസം. 

നേരത്തെ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്  ഊര്‍മ്മിള ഉണ്ണി നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. അന്ന് നടന്ന വൈക്കം മുഹമ്മദ് ബഷീര്  സ്മാരക അവാര്ഡ് ദാന ചടങ്ങിലേക്ക് ഊര്‍മ്മിള ഉണ്ണിക്കൊപ്പം ദീപാ നിശാന്തും ക്ഷണിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഊര്‍മ്മിളയുടെ പരാമര്‍ശം വിവാദമായതോടെ ഇങ്ങനെയൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. 
വലംപിരി ശംഖിന്റെ പ്രചാരകരോടൊന്നും പറയാനില്ല, എന്നായിരുന്നു അന്ന് ദീപയുടെ പ്രതികരണം. ഇതിനു മറുപടി

എന്നോണം കോപ്പിയടിച്ച ടീച്ചര്ക്കൊപ്പം   വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തില് ഉണ്ടെന്ന് തോന്നുന്നു എന്നാണ് ഊര്‍മ്മിള   ഫേസ്ബുക്കില് കുറിച്ചിരിക്കുന്നത്.