പ്രാണവായുവിനായി പിടഞ്ഞ് ഇന്ത്യ; ’20 പേര്‍ മരിച്ചു, 200 ജീവന്‍ അപകടത്തില്‍’

0

പ്രാണവായുവിനായി പിടഞ്ഞ് ഇന്ത്യ… ഡൽഹിയിൽ ഓക്സിജന്‍ പ്രതിസന്ധി തുടരുന്നു. ഡൽഹി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജന്‍ കിട്ടാതെ 20 പേർ ഇന്നലെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മാത്രമല്ല, 210 രോഗികള്‍ ചികിത്സയിലുണ്ടെന്നും പരമാവധി 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് സ്‌റ്റോക്കുള്ളതെന്നും ആശുപത്രി വ്യക്തമാക്കി.

190 പേരാണ് ദൽഹിയിലെ ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ സഹായത്തില്‍ കഴിയുന്നത്. ഡൽഹി മൂല്‍ചന്ദ്ര ആശുപത്രിയില്‍ രോ​ഗികളെ പ്രവേശിപ്പിക്കുന്നില്ല. ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോ​ഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് ഡൽഹി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു. ഡൽഹിയിൽ ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകര്‍ക്ക് മാത്രം കൊവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.