കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചനിലയിൽ; കഴുത്തറുത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം

0

കൊല്ലം ∙ ഇടക്കുളങ്ങരയിൽ അമ്മയും രണ്ടര വയസ്സുള്ള കുഞ്ഞും മരിച്ചനിലയിൽ.തൊടിയൂർ വൈപ്പിൻകര സ്വദേശി സുനിൽകുമാറിന്റെ ഭാര്യ സൂര്യ (35), മകൻ ആദിദേവ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴുത്തറുത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്നാണു സൂചന. അല്പസമയം മുൻപാണ് പോലീസും നാട്ടുക്കാരും വിവരമറിയുന്നത്.

ഇപ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം വീടിനുള്ളിൽ തന്നെയാണിതു് നാളെ രാവിലത്തെ ഇൻക്വസ്റ്റിനുശേഷമേ മൃതദേഹം അവിടെനിന്ന് മാറ്റുകയുള്ളു എന്നാണ് അറിയാൻ കഴിഞ്ഞത്.