പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

0

ന്യൂഡല്‍ഹി: മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴനല്‍കേണ്ടിവരും. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്‌ക്കേണ്ടത്.

പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയുംതുക പിഴയായി നല്‍കേണ്ടിവരിക.ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്. ബാങ്കിൽ 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ നൽകേണ്ടിവരും. ഇത്തരത്തിൽ അസാധുവായ പാൻ ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനൽകേണ്ടിവരും.

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാൻ നൽകിയിട്ടുള്ളവർക്ക് പിഴബാധകമാവില്ല. അതേസമയം, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാൻ പ്രവർത്തനയോഗ്യമാകും. അതിനുശേഷമുള്ള ഇടപാടുകൾക്ക് പാൻ നൽകിയാൽ പിഴനൽകേണ്ടതുമില്ല. പ്രവർത്തനയോഗ്യമല്ലാത്ത പാൻ കൈവശമുള്ളവർ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. ആധാറുമായി ലിങ്ക് ചെയ്താൽ പഴയത് പ്രവർത്തനയോഗ്യമാകും.