ഇനി ഒരുദിവസം കൊണ്ട് പാസ്പോര്‍ട്ട്‌; ആധാര്‍ നമ്പര്‍ നല്‍കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തും

0

ആധാര്‍കാര്‍ഡ് നമ്പര്‍ കൈവശമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇനി തത്ക്കാല്‍ പാസ്‌പോര്‍ട്ട് ലഭ്യമാകും. പാസ്പോർട്ടിന് ആഗ്രഹിക്കുന്ന ആർക്കും സന്തോഷമേകുന്ന നീക്കമാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് നടത്തിയിരിക്കുന്നത്. ഇത് പ്രകാരം തത്കൽ പാസ്പോർട്ടിന് അപേക്ഷിക്കുന്ന ആർക്കും ഒരു ദിവസം കൊണ്ട് പാസ്പോർട്ട് ലഭിക്കുന്നതായിരിക്കും.

മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സിന്റെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. തൽക്കാൽ അപേക്ഷകർക്ക് ക്ലാസ്-1 ഉദ്യോഗസ്ഥരുടെ ശുപാർശ വേണമെന്ന നിബന്ധന കേന്ദ്രം എടുത്ത് കളഞ്ഞിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്നലെ മുതൽ നടപ്പിലായ പരിഷ്‌കാരം അനുസരിച്ച് ആർക്കും താൽക്കാലികമായി ഇനി പാസ്പോർട്ടിന് അപേക്ഷിക്കാൻ സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ഇനിയാർക്കും ഒരു ദിവസം കൊണ്ട് പാസ്പോർട്ട് കിട്ടുമെന്ന് സാരം.

പാന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ പകാര്‍ഡ് എന്നിവയിലേതെങ്കിലും ഉളളവര്‍ക്കും താത്ക്കാലിന് അപേക്ഷിക്കാം. സാധാരണ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ നിന്നും വ്യത്യസ്തമായി തത്ക്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷ വളരെ വേഗത്തിലാണ് വെരിഫിക്കേഷനും പ്രൊസസിംഗിനും വിധേയമാക്കുന്നത്. അതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാസ്‌പോര്‍ട്ട് ലഭ്യമാകും.

നാളിതുവരെ തത്കൽ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്ക് അനക്സർ എഫ് പ്രകാരം സ്പെസിമെൻ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ഇതിന് പുറമെ ഒരു ക്ലാസ് 1 ഓഫീസറുടെ ശുപാർശയും ഇതിനായി വേണ്ടിയിരുന്നു. എന്നാൽ പുതിയ നീക്കമനുസരിച്ച് ഈ നിബന്ധനകളെല്ലാം കേന്ദ്രം എടുത്ത് മാറ്റിയിരിക്കുകയാണ്. ഇന്നലെ മുതൽ അതായത് ജനുവരി 25 മുതലാണ് പുതിയ നിയമം നടപ്പിലാകുന്നത്. ഇനി മുതൽ ക്ലാസ് വൺ ഓഫീസറുടെ ശുപാർശ തത്കാൽ പാസ്പോർട്ട് അപേക്ഷകർക്ക് വേണ്ടെന്നാണ് പൂണെയിലെ ഐഇഎസ് റീജിയണൽ പാസ്പോർട്ട് ഓഫീസറായ ജെഡി വൈശംപായൻ വെളിപ്പെടുത്തുന്നത്.

ഇന്ത്യാ ഗവൺമെന്റ് ഇവിടുത്തെ ജനങ്ങളെ വിശ്വസിക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ നൽകിയിരിക്കുന്നതെന്നാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് ആൻഡ് ഓവർസീസ് ഇന്ത്യൻ അഫയേർസ് സെക്രട്ടറി ധ്യാനേശ്വർ മുലേ പുതിയ പരിഷ്‌കാരത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

എല്ലാവർക്കും ക്ലാസ് 1 ഓഫീസറുടെ ശുപാർശ തത്കൽ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ സംഘടിപ്പിക്കാൻ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഈ ഇളവ് അനുവദിക്കുന്നതെന്നും ധ്യാനേശ്വർ പറയുന്നു.