അസാധുവായ ഫാസ്ടാഗുള്ള വാഹനങ്ങളിൽ ഇരട്ടി ടോള്‍ ഈടാക്കും

0

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് ലെയ്നില്‍ അസാധുവായ ഫാസ്ടാഗുമായി പ്രവേശിക്കുന്ന വാഹനങ്ങളില്‍നിന്ന് അവയുടെ ഇനമനുസരിച്ച് സാധാരണ ബാധകമായ ടോള്‍ നിരക്കിന്റെ ഇരട്ടി ഈടാക്കും.

ഇതിനായി 2008-ലെ ദേശീയപാതാ ഫീസ് (നിരക്ക് നിശ്ചയിക്കലും പിരിക്കലും) നിയമം ഭേദഗതിചെയ്ത് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഈ മാസം 15-ന് വിജ്ഞാപനമിറക്കി. ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമല്ലെങ്കിലും ഇരട്ടി പിഴ നല്‍കേണ്ടിവരും.