ഇനിയാരും കളിയാക്കണ്ട; ഒടുവില്‍ ഇതാ ‘പൂമരം’ വരുന്നു

0

ഒടുവില്‍ ആരാധകരുടെയും ട്രോളര്‍മ്മാരുടെയും കാത്തിരിപ്പിന് വിരാമം.ഏബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

മാര്‍ച്ച് ആദ്യവാരം ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ ദിവസം പൂമരം റിലീസ് സംബന്ധിച്ച ട്രോളുകള്‍ക്ക് മറുപടി നല്‍കവെ ചിത്രം ഉടന്‍ എത്തുമെന്ന സൂചന കാളിദാസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ വേദിയില്‍ സംസാരിക്കുമ്പോഴാണ് തന്റെ കാത്തിരിപ്പിന് വിരാമമാകുകയാണെന്ന് കാളിദാസ് പ്രഖ്യാപിച്ചത്. കലോത്സവത്തില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ് പങ്കെടുത്തത്.ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. പൂമരത്തിലെ പുറത്തിറങ്ങിയ എല്ലാ പാട്ടുകളും വന്‍ വിജയമായിരുന്നു.