ഇതിലിപ്പോ ആരാ പ്രണവ്?; ഇതാ പ്രണവിന്റെ അപരന്‍

0

പ്രണവ് മോഹന്‍ലാലിന്റെ ആദി തിയറ്ററുകളില്‍ നിറഞ്ഞസദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പ്രണവിനൊരു അപരനെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നു. പന്തളം സ്വദേശിയായ സനല്‍ കുമാര്‍ എന്ന യുവാവാണ് ആ താരം. ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന സുഹൃത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് സനലിനെ ശ്രദ്ധേയനാക്കിയത്.

സനലിന്റെ ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ പെട്ടതോടെ കക്ഷി ഇപ്പോള്‍ താരമായിരിക്കുകയാണ്. മലയാള സിനിമയിലേയ്ക്കുള്ള വരവറിയിച്ച പ്രണവിന്റെ ഓരോ ചലനങ്ങളും ആരാധകര്‍ ആവേശമാക്കി കഴിഞ്ഞ സാഹചര്യത്തില്‍ പ്രണവിന്റെ അപരനും പ്രശസ്തനായിരിക്കുകയാണ്.