ഇനി മുതൽ വിമാനത്തിൽ പ​വ​ര്‍​ബാ​ങ്കു​ക​ള്‍​ കൊണ്ടു പോകുന്നതിനു നിയന്ത്രണം

0

വിമാനത്തിൽ പ​വ​ര്‍​ബാ​ങ്കു​ക​ള്‍​ കൊണ്ടു പോകുന്നതിനു പുതിയ നിയന്ത്രണം. ഇനി മുതല്‍ ചെക്ക് ഇൻ ബാഗേജുകളിൽ പവർ ബാങ്ക് കൊണ്ടു പോകുന്നത് അനുവദിക്കില്ല. നിലവാരമുള്ള പവർ ബാങ്കുകൾ ഹാൻഡ് ബാഗിൽ കൊണ്ടുപോകാം. ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് ആണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഇന്ത്യയിലെ വിവിധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളിലും സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ കൊണ്ടു വന്ന പ​വ​ര്‍ ബാ​ങ്കു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത സാഹചര്യത്തിലാണ് നടപടി. പ്രാ​ദേ​ശി​ക​മാ​യി നിർമ്മിക്കുന്ന പ​വ​ര്‍ ബാ​ങ്കു​ക​ള്‍ വളരെ അനായേസന മാറ്റം വരുത്താനായി സാധിക്കും. ഇവയുടെ അകത്തെ സെ​ല്ലു​ക​ള്‍​ക്ക് പ​ക​രം സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നിറയ്ക്കാനുള്ള സാധ്യത പരിഗണിച്ചാണ് പുതിയ നിയന്ത്രണം.