ഗോവയിൽ പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

0

ഗോവ: പുതിയ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. ഗവർണർ പി.എസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർച്ചയായ രണ്ടാം തവണയാണ് പ്രമോദ് സാവന്ദ് ​ഗോവ മുഖ്യമന്ത്രി ആകുന്നചത്. കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനായതാണ് പ്രമോദ് സാവന്ദിന് രണ്ടാം തവണയും തുണയായത്

ആരോ​ഗ്യ മന്ത്രിയായിരുന്ന വിശ്വജിത് റാണെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി,. ബിജെപി എംഎൽഎമാരുടെ യോഗത്തിന് ശേഷം കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകനായ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് സാവന്ദിന്‍റെ പേര് നേരത്തെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന വിശ്വജിത്ത് റാണെയാണ് പ്രമോദ് സാവന്ദിന്‍റെ പേര് നി‍ർദ്ദേശിച്ചതെന്നും ഐകഖണ്ഡമായി അംഗീകരിച്ചെന്നും തോമർ പറഞ്ഞു. പിന്നാലെ രാജ്ഭവനിൽ എത്തി പ്രമോദ് സാവന്ദ് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുകയും ചെയ്തു. സ്വതന്ത്രരടക്കം പിന്തുണയ്ക്കുന്ന 24 എംഎൽഎമാരെയും ഒപ്പം കൂട്ടിയാണ് സാവന്ദ് അന്ന് രാജ്ഭവനിലെത്തിയത്.

കോർട്ടാലിം മണ്ഡലത്തിൽ നിന്ന് വിജയിച്ച അന്റോണിയോ വാസ്, കുർട്ടോറിം മണ്ഡലത്തിൽ നിന്ന് ജയിച്ച അലക്സിയോ റെജിനാൾഡോ, ബിച്ചോളിം മണ്ഡലത്തിൽ നിന്ന് ജയിച്ച ഡോ ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബിജെപിക്ക് പിന്തുണ നൽകുന്ന സ്വതന്ത്രർ. കഴിഞ്ഞ തവണ 13 സീറ്റിൽ വിജയം നേടിയിട്ടു കൂടി ചെറു പാർട്ടികളുടെ സഹായത്തോടെ ബിജെപിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നു.