പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു

0

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ആരോഗ്യ നില കൂടുതൽ വഷളായതായും ഡൽഹി സൈനിക ആശുപത്രി ഹോസ്പിറ്റൽ വൈകിട്ട് പുറത്തിറക്കിയ ബുള്ളറ്റിനിൽ അറിയിച്ചു. ദില്ലി ആർമി റിസർച് ആന്റ് റഫറൽ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന്‌ പ്രണബ് മുഖര്ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവർ സ്വയം സമ്പർക്കവിലക്കിൽ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും 84-കാരനായ അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടു.