ഒടുവില്‍ ജയലളിതയുടെ പത്രക്കുറിപ്പെത്തി

0

കഴിഞ്ഞ രണ്ട് മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വാർത്താക്കുറിപ്പ് പുറത്തിറക്കി.ഇത് ആദ്യമായാണ് ആശുപത്രിയില്‍ അഡ്മിറ്റായ ശേഷം ജയലളിത അണികളോടും മറ്റുള്ളവരോടുമായി പത്രക്കുറിപ്പിലൂടെയാണെങ്കിലും ആശയവിനിമയം നടത്തുന്നത്.

ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിൽ നിന്ന് ജയലളിത ഒപ്പിട്ട പത്രക്കുറിപ്പ് പുറത്തിറങ്ങിയത്. നവംബർ 19ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ടാണ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

രോഗം മാറിയാല്‍ ഉടൻ തന്നെ ഓഫീസിലെത്തുമെന്നും പത്രക്കുറിപ്പില്‍ ഉണ്ട്. തനിക്കു വേണ്ടി പ്രാർഥിച്ചവർക്കും പ്രത്യേക പൂജ നിർവഹിച്ചവർക്കും പത്രക്കുറിപ്പിലൂടെ ജയലളിത നന്ദി അറിയിച്ചു. ഏതാനും പാർട്ടി പ്രവർത്തകർ ആത്മഹത്യ ചെയ്തതായി അറിഞ്ഞതിൽ വലിയ ദു:ഖമുണ്ട്. പാർട്ടി പ്രവർത്തകർ പാർട്ടിയുടെ വളർച്ചക്കുവേണ്ടിയാണ് പ്രവർത്തിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.