കെ. ഒ ജോര്‍ജ്ജ് (96) അന്തരിച്ചു.

0

സിംഗപ്പൂര്‍: മുതിര്‍ന്ന മലയാളിയും സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ മുന്‍കാല പ്രസിഡന്‍റുമായിരുന്ന കെ.ഒ ജോര്‍ജ്ജ് (96)അന്തരിച്ചു.

സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് സിംഗപ്പൂരിലെ സ്വവസതിയിലും തുടര്‍ന്ന് സിംഗപ്പൂര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെയും ശുശ്രൂഷയ്ക്ക് ശേഷം സംസ്കരിക്കുന്നതാണ്.

സിംഗപ്പൂരിലെ കാത്തലിക് ഹൈസ്കൂള്‍, സെന്റ്‌ ആന്‍ഡ്ര്യൂസ് സെക്കന്‍ഡറി സ്കൂള്‍, നേവല്‍ബേസ് ഗവ. സെക്കന്‍ഡറി സ്കൂള്‍, എന്നിവിടങ്ങളില്‍ അദ്ധ്യാപകന്‍ ആയും, സിംഗപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ മാനേജരും, പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987 മുതല്‍ 1990 കാലയളവിലാണ് സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നത്.

ഭാര്യ: അന്നമ്മ ജോര്‍ജ്ജ്, മക്കള്‍: ഡോ. സൂസന്‍, സുജ, സുമ, സുശീല്‍