പൃഥ്വിരാജിന്റെ കോവിഡ് ഫലം നെ​ഗറ്റീവായി; ഒരാഴ്ച കൂടി ഐസൊലേഷനിൽ തുടരും

0

കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന്റെ കോവിഡ് പരിശോധനാഫലം ​നെ​ഗറ്റീവായി. നടൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഫലം നെ​ഗറ്റീവായതെന്ന് പൃഥ്വിരാജ് കുറിച്ചു. ഒരാഴ്ച കൂടി ഐസൊലേഷനിൽ തുടരുമെന്നും പൃഥ്വി അറിയിച്ചു.

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു.

പൃഥ്വിയെ കൂടാതെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഷൂട്ടിങിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിലാണുള്ളത്.