ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രിയ വാരിയർ; ചിത്രങ്ങൾ

0

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ പ്രിയ പി. വാരിയരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത് ലെഹങ്കയും ചോളിയുമാണ് വേഷം. ആരാധകരുടെ മനസ് കീഴടക്കുകയാണ് ചിത്രങ്ങൾ. വഫാറയാണ് ഫോട്ടോഗ്രാഫർ.

ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്. ‘ഒരു നാൽപ്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്ന വി.കെ. പ്രകാശ് ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.