കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം

0

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വർണം. കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15, 21-13. മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്‌സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ വ്യക്തിഗത സ്വർണ്ണ സിന്തുവിന്‍റേത്. ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ എത്തുന്നത്. 2014 ൽ വെങ്കലവും 2018-ൽ വെള്ളിയും നേടിയിരുന്നു. ഇന്ത്യയുടെ തന്നെ സൈനയോടാണ് അന്ന് സിന്ധു തോറ്റത്. ഇതോടെ 19 സ്വർണ്ണ മെഡലുകളുമായി ഇന്ത്യ നാലം സ്ഥാനത്തെത്തി. ഇന്ത്യക്ക് ഇനിയും 4 സ്വർണ്ണമെഡൽ പോരാട്ടം ബാക്കിയുണ്ട്.