ബെഡ്‌റൂം സ്യൂട്ടുകൾ, പത്തോളം ബാത്ത് റൂമുകളുകൾ തുടങ്ങി രണ്ടുനിലകളിലായി ഒരു കൊട്ടാരത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള വിമാനം; ഖത്തര്‍ രാജാവിന്റെ രാജകീയ വിമാനം വിൽപനയ്ക്ക്

0

ഖത്തര്‍ രാജാവിന്റെ രാജകീയ വിമാനം വിൽപനയ്ക്ക്. ഖത്തർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 747-8 വിമാനമാണ് അമ്പത് ലക്ഷം പൗണ്ടിന് വിൽപയ്ക്ക് വെച്ചിരിക്കുന്നത്. രണ്ടുനിലകളിലായി ഒരു കൊട്ടാരത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഈ വിമാനം, ലോകത്തെ തന്നെ യാത്രാ വിമാനങ്ങളിൽ ഏറ്റവും ആഡംബരം നിറഞ്ഞ ഒന്നാണ്.

ബെഡ്‌റൂം സ്യൂട്ടുകൾ, പത്തോളം ബാത്ത് റൂമുകളുകൾ, നിരവധി ലോഞ്ചുകൾ, മെഡിക്കൽ സെന്റർ, ഡൈനിങ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇതിലുണ്ട്. 467 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള വിമാനമാണെങ്കിലും രാജകുടുംബം ഇതിൽ 76 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലേക്ക് മാറ്റിയെടുത്തതാണ്. 76 യാത്രക്കാർക്കും 18 വിമാന ജീവനക്കാർക്കുമാണ് ഇതിൽ യാത്ര ചെയ്യാനാവുക.

വിമാനങ്ങൾ വിൽപനയ്ക്ക് വെയ്ക്കുന്ന കൺട്രോളർ വെബ്‌സൈറ്റിലാണ് ഖത്തർ രാജകുടുംബം ഈ വിമാനം വിൽപനയ്കക് വെചച്ചിരിക്കുന്നത്. വാങ്ങാനാഗ്രഹ്ിക്കുന്നവർ സ്വിറ്റ്‌സർലൻഡിലെ എമാക് എയ്‌റോസ്‌പെയ്‌സുമായി ബന്ധപ്പെടാനും ഇതിൽ നിർദേശിച്ചിട്ടുണ്ട്. ഇതേവര 400 മണിക്കൂറിലേറെ പറന്ന വിമാനം അതിന്റെ ആഡംബ സ്വഭാവം കൊണ്ട് മുമ്പുതന്നെ ശ്രദ്ധയാകർഷിച്ചിരുന്നതാണ്. സമാന രീതിയിലുള്ള മറ്റൊരു വിമാനം വാങ്ങുന്നതിന്റെ ഭാഗമായാണ് ഇതൊഴിവാക്കുന്നതെന്നും സൂചനയുണ്ട്. ഒരേസമയം ഒട്ടേറെ മീറ്റിങ്ങുകൾ ചേരാനും ഇതിൽ സൗകര്യമുണ്ട്.