ഖത്തറിലെ ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ വിസയ്ക്ക് നിയന്ത്രണം

2

ഖത്തറിലെ ഓണ്‍ അറൈവല്‍ വിസയ്ക്ക് നിയന്ത്രണം. ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ 30 ദിവസം മാത്രമേ താമസിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു മാസത്തിന് ശേഷം പുതുക്കാന്‍ അനുവദിക്കില്ല. ഇത് അടക്കം കൂടുതല്‍ ഉപാധികള്‍ നവംബര്‍ 11 മുതല്‍ നിലവില്‍ വരും.

ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നയാളുടെ കൈവശം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. ഖത്തറില്‍ ഇറങ്ങുമ്പോള്‍ പാസ്‌പോര്‍ട്ടിന് ആറ് മാസം കാലാവധി വേണം. മടക്ക ടിക്കറ്റും കരുതണം. ഇതോടൊപ്പം ഹോട്ടലില്‍ താമസം ബുക്ക് ചെയ്തതിന്റെ രേഖയും ആവശ്യമാണ്. അതേസമയം, കുടുംബവുമായി ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവരില്‍ മുതിര്‍ന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് മതിയാകും. ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചപ്പോള്‍ ആദ്യം മൂന്ന് മാസം വരെ തങ്ങാമായിരുന്നു.

2 COMMENTS

  1. […] Previous articleസിംഗപ്പൂരില്‍ ദീപാവലി ആഘോഷിക്കാന്‍ റോഡിലിട്ട് പടക്കം പൊട്ടിച്ചു; ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും Next articleഖത്തറിലെ ഇന്ത്യ&… […]

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.