ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

0

സംസ്ഥാനത്തെങ്ങും ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസിയും ഹിലാ‍ല്‍ കമ്മിറ്റിയും പാളയം ഇമാമും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അറിയിച്ചു.

മുപ്പത് നോമ്പൂം പൂര്‍ത്തിയാക്കിയാണ് വിശ്വാസി സമൂഹം തിങ്കളാഴ്ച ഇൗദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ഇതോടെ റംസാനില്‍ ഒരു ദിവസം കൂടി കിട്ടിയതിന്റെ സംതൃപ്തിയിലാണ് വിശ്വാസികള്‍. ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് ജൂണ്‍ 26ന് സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍പ്പെടുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിക്കുന്നതായും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.