ഡ്രൈവിംഗിനിടയില്‍ പ്രതികാരം തീര്‍ക്കാന്‍ പോയി; പിന്നെ സംഭവിച്ചത് ഈ വീഡിയോ പറയും

0

ബൈക്ക് യാത്രികനും കാര്‍ ഉടമയും തമ്മിലുണ്ടായ വഴക്ക് ചെന്ന് അവസാനിച്ചത് വലിയ ദുരന്തത്തില്‍. അതിന്റെ ഫലം അനുഭവിച്ചതോ  ഒന്നുമറിയാതെ വഴിയേ പോയ ഒരു നിരപരാധിയും.  സാന്റാ ക്ലാരിറ്റയിലെ 14 ഫ്രീവേയില്‍ ആണ് സംഭവം.

മറ്റൊരു കാറില്‍ പിന്നാലെ എത്തിയ ആള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യമാണ് അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവന്നത്.
വണ്‍വേയിലൂടെ പോയ സില്‍വര്‍ സെഡാന്‍ കാര്‍ നിയന്ത്രണം വിട്ട് മറുവശത്തുകൂടി പോയ മറ്റൊരു കാറിനെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യമാണ് ആദ്യം പുറത്തുവന്നത്. സ്വഭാവികമായ അപകടമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ കാറില്‍ പോയ ആളുമായി വഴക്കിട്ട ബൈക്ക് യാത്രികന്‍ അയാള്‍ക്കൊപ്പം ബൈക്ക് പായിച്ച് കാറിന്റെ ഡോറില്‍ ആഞ്ഞ് ചവിട്ടി. ബൈക്കിനെ ഇടിച്ചിടാന്‍ ശ്രമിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് വലതുവശത്തേക്ക് വെട്ടിത്തിരിയുകയും മറുവശത്തെ റോഡിലൂടെ പോയ വെള്ള പിക്ക്അപ്പിൽ ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട പിക്കപ്പ് കാര്‍ തലകീഴായി മറിഞ്ഞു. ഇരുവാഹനങ്ങളിലെും യാത്രക്കാര്‍ക്ക് പരുക്കേറ്റുവെങ്കിലും ആരും മരണപ്പെട്ടില്ല എന്ന ആശ്വാസം മാത്രം. ഈ സമയത്തിനുള്ളില്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.വീഡിയോ കാണാം: