രാമസേതു  മനുഷ്യനിര്‍മ്മിതമാണെന്ന് സ്ഥിരീകരണം; രാമസേതു 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപെട്ടത്‌; വീഡിയോ

0

രാമായണത്തില്‍ പ്രതിപാദിക്കുന്ന രാമസേതു  മനുഷ്യനിര്‍മ്മിതമാണെന്ന് അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍. ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സിന്റെ യുഎസിലെ സയന്‍സ് ചാനലാണ് ഇതേക്കുറിച്ച്‌ നടത്തിയ പഠനങ്ങള്‍ ‘വാട്ട് ഓണ്‍ എര്‍ത്ത്’ എന്ന പരിപാടിയിലൂടെ പുറത്തുവിടുന്നത്. ഇതിന്റെ പ്രൊമോ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ആദംസ് ബ്രിഡ്ജ് എന്ന് വിളിക്കപ്പെടുന്ന രാമസേതുവിന്റെ രഹസ്യത്തെക്കുറിച്ച്‌ ചാനല്‍ പ്രോമോ 1.1 മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്. ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതമാകാമെന്നും വീഡിയോയില്‍ പറയുന്നു.

രാമ സേതു 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തില്‍ പാലം പണിയുന്നത് ഒരു അതിമാനുഷ കൃത്യമായി തോന്നാം. രാമസേതുവില്‍ കാണപ്പെടുന്ന പാറക്കഷണങ്ങള്‍ അതില്‍ കാണുന്ന മണലിനേക്കാള്‍ പഴയതാണെന്നും സേതുവിലെ പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞുകൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മണല്‍ത്തിട്ട പ്രകൃതിദത്തമാണെങ്കിലും അതിന് മുകളിലുള്ള കല്ലുകള്‍ അങ്ങിനെയുള്ളതല്ല. കല്ലുകളുടെ പഴക്കം 7000 വര്‍ഷവും, മണല്‍ത്തിട്ടയ്ക്ക് 4000 വര്‍ഷം പഴക്കമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുണ്ണാമ്പുകല്ല്‌ തിട്ടകളാണ് രാമസേതുവില്‍ കാണുന്നതെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്.

സേതുസമുദ്രം പദ്ധതി നടപ്പായിരുന്നെങ്കില്‍ ആഴത്തിലുള്ള ഡ്രെഡ്ജിംഗിലൂടെ ഇത് നശിച്ച്‌ പോകുമായിരുന്നു.  മതവിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല പദ്ധതി വിമര്‍ശനം ഏറ്റുവാങ്ങിയത്, പ്രദേശത്തെ ആഴക്കടല്‍ ജൈവ വൈവിധ്യം കൂടി ഇല്ലാതാകുമായിരുന്നു.ഇന്ത്യാന യൂണിവേഴ്സിറ്റി നോര്‍ത്ത്വെസ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡര്‍, സതേണ്‍ ഒറിഗോണ്‍ യൂണിവേഴ്സിറ്റി എന്നിവരുടെ ഗവേഷണ വിവരങ്ങളും സയന്‍സ് ചാനല്‍ തിയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.ഇന്ത്യയിലെ രാമേശ്വരത്ത് പാമ്പന്‍ ദ്വീപുകള്‍ക്കും, ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപുകള്‍ക്കും ഇടയില്‍ 50 കീലോമീറ്റര്‍ നീളത്തിലാണ് രാമസേതു നിലനില്‍ക്കുന്നത്.

ഭാരതത്തിലെ മഹാപുരാണമായ രാമായണത്തിൽ ആണ് ആദ്യമായി രാമസേതു എന്ന പദം ഉപയോഗിക്കുന്നത്. ശ്രീരാമൻ തന്റെ ഭാര്യയായ സീതയെ രാക്ഷസരാജാവായ രാവണനിൽ നിന്നും വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമ സേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. വാല്മീകി രാമ സേതു നിർമ്മാണത്തെ പറ്റി രാമായണത്തിന്റെ സേതു ബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്.