വിരാട് കോഹ്ലി അനുഷ്കയുടെ വിരലില്‍ അണിയിച്ച ആ മോതിരത്തിന്റെ വില കേള്‍ക്കണോ ?

0

ഇറ്റലിയില്‍ അതിഗംഭീരമായി നടന്ന വിരാട് കോഹ്ലി അനുഷ്കാ ശര്‍മ്മ വിവാഹത്തിന്റെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. സ്വര്‍ഗ തുല്ല്യമായ സ്വപ്ന സമാനമെന്നു വിശേഷിപ്പിക്കാവുന്ന വേദിയില്‍ ആയിരുന്നു  വിരാട് കോഹ്ലിയും അനുഷകയും വിവാഹിതരായത്. ചടങ്ങന് ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

‘വിരുഷ്ക’ എന്ന് ആരാധകര്‍ ഇപ്പോള്‍ സ്നേഹത്തോടെ വിളിക്കുന്ന ഇവരുടെ വിവാഹവസ്ത്രങ്ങളും വിവാഹം നടന്ന ആഡംബര റിസ്സോട്ടും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇതാ എല്ലാത്തിനും മുകളില്‍ മറ്റൊരു വാര്‍ത്ത കൂടി.  വിരാട് അനുഷ്കടെ അണിയിച്ച മോതിരത്തിന്റെ വിലയാണ് ഇപ്പോള്‍ താരം.

ഡയമണ്ടില്‍ പണികഴിപ്പിച്ച മോതിരത്തിന്റെ വില കേട്ടു ബോളിവുഡും ക്രിക്കറ്റ് ലോകവും ഒന്നടങ്കം ഞെട്ടി. ഒരു കോടി രൂപയാണു തന്റെ പ്രിയതമയുടെ വിരലുകളില്‍ വിരാട് അണിയിച്ച മോതിരത്തിന്റെ വില.ഓസ്ട്രിയയില്‍ നിന്നു പ്രത്യേകം പണികഴിപ്പിച്ച മോതിരത്തില്‍ അപൂര്‍വ്വ വജ്രങ്ങളാണ് ഉള്ളത്. വിവാഹമോതിരത്തിന്റെ വില കേട്ട് ഇപ്പോള്‍ തന്നെ പലരും നെറ്റി ചുളിച്ചു കഴിഞ്ഞു. വിവാഹമോതിരം തിരഞ്ഞെടുക്കാനായി വിരാട് മൂന്നു മാസമെങ്കിലും എടുത്തു കാണുമെന്നാണു പലരും പറയുന്നത്. വിവാഹത്തിനു മുമ്പായി ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വച്ചാണു വിരാട് അനുഷ്‌കയെ വിവാഹമോതിരം അണിയിച്ചത്.വിവാഹവേദിക്കു വേണ്ടി വിരാട് മുടക്കിയ കാശുപോലും ഈ മോതിരത്തിനോളം വരില്ല എന്ന് സാരം.

ലോകത്തിലെ തന്നെ വിലപിടിപ്പുള്ള ഹോളിഡേ ഡെസ്റ്റിനേഷനുകളിലൊന്നായ ടസ്കനിയിലെ ഹെറിറ്റേജ് റിസോർട്ടാണ് വിവാഹത്തിനു വേദിയായത്. റിസോർട്ടില്‍ ഒരാഴ്ചത്തേക്കുള്ള വാടകയാണ് ഒരുകോടി. ഒരു രാത്രിയിലേക്കു മാത്രം ഇവിടുത്തെ ചിലവ് 6,50,000 മുതൽ 14,00,000 വരെയാണത്രേ. ഡിസംബർ 21ന് ന്യൂഡൽഹിയില്‍ ബന്ധുക്കള്‍ക്കു േവണ്ടിയും ബോളിവുഡ്–ക്രിക്കറ്റ് ലോകത്തെ സുഹൃത്തുക്കൾക്കായി ഡിസംബർ 26ന് മുംബൈയിൽ മറ്റൊരു റിസപ്ഷനും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി പന്ത്രണ്ടിന് മുംബൈയിലെ ബാന്ദ്രയിൽ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്യും.