റംസാന്റെ വരവറിയിച്ച്‌ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി

0

റംസാന്റെ വരവറിയിച്ച്‌ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ജിബല്‍ ഹഫീതില്‍ മാസപ്പിറവി ദൃശ്യമായ വിവരം ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്ററാണ് അറിയിച്ചത്.

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെ ഈദ് അല്‍ ഫിത്തര്‍ നാളെ ആരംഭിക്കും.യുഎഇയിലെ മാസപ്പിറവി നിരീക്ഷിക്കുന്ന കമ്മറ്റിയുടെ തീരുമാനം അനുസരിച്ചായിരിക്കും ഈദ് അല്‍ ഫിത്തര്‍ എന്നാണെന്ന് വ്യക്തമാവുക. നേരത്തെ യുഎഇയിലെ പബ്ലിക് സെക്ടറുകള്‍ക്ക് ജൂണ്‍ 17 ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൈവറ്റ് സെക്ടറുകള്‍ക്ക് രണ്ട് ദിവസം അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയുമാണിത്. വെള്ളിയാഴ്ചയാണ് ഈദിന്റെ ആദ്യ ദിവസം എങ്കിലാണിത്.