നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാർജ്ജ് ഈടാക്കില്ല

0

മുംബൈ: രാജ്യത്തെ ബാങ്കുകള്‍ എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഇടാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോള്‍ ഈടാക്കിയിരുന്ന തുക വേണ്ടെന്നു വെയ്ക്കാവെയ്ക്കാനും ആര്‍ബിഐ തീരുമാനിച്ചു.

ഈ വര്‍ഷം അവസാനത്തോടെ 20,000 കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദായേക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളോടും ഉടമകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ‘നോ യുവര്‍ കസ്റ്റമര്‍’ (കെവൈസി) റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം മാര്‍ച്ച് മാസത്തില്‍ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോള്‍ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. ഈ തുകയിന്മേല്‍ സര്‍വീസ് ടാക്‌സും ബാധകമായിരുന്നു.രണ്ടുലക്ഷത്തില്‍ കൂടുതല്‍ തുക നെറ്റ് ബാങ്കിങ് വഴി കൈമാറുന്നതിന് ആര്‍ടിജിഎസ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. അതിന് താഴെയുള്ള ഇടപാടുകള്‍ എന്‍ഇഫ്ടി വഴിയുമാണ് നടത്തിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ബാങ്കുകള്‍ക്ക് കൈമാറാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. രണ്ടുമാസത്തിനികം സമിതി റിപ്പോര്‍ട്ട് നല്‍കും