റയല്‍ മാഡ്രിഡ് താരം മാരിയാനോ ഡയസിന് കോവിഡ് സ്ഥിരീകരിച്ചു

1

മാഡ്രിഡ്: റയൽ മാഡ്രിഡ് സ്ട്രൈക്കർ മാരിയാനോ ഡയസിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച താരങ്ങൾക്കായി റയൽ കോവിഡ് പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം ചൊവ്വാഴ്ച ലഭിച്ചപ്പോഴാണ് മാരിയാനോ ഡയസിന് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി.

അടുത്തയാഴ്ച മാഞ്ചെസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുമ്പാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഡയസ് പൂർണ ആരോഗ്യവാനാണെന്നും വീട്ടിൽ സെൽഫ് ഐസൊലേഷനിലാണ് താരമെന്നും ക്ലബ്ബ് അറിയിച്ചു.