യന്തിരന്റെ സാറ്റലൈറ്റ് അവകാശം വിറ്റ് പോയത് എത്ര രൂപയ്ക്കാണെന്നറിയാമോ?

0

റിലീസിന് മുന്പേ എപ്പോഴും രജനി സിനിമകൾ ചർച്ചാ വിഷയമാകാറാണ് പതിവ്.ആരാധാകർക്ക് ആഘോഷിക്കാൻ എന്തെങ്കിലും ബാക്കി വച്ചാണ് രജനി ഒരോ സിനിമയും പുറത്തിറങ്ങാറ്. ഇങ്ങനെ ഇറങ്ങും മുന്പ് തന്നെ ഒരു റെക്കോർഡിനും ചർച്ചയ്ക്കും വഴി വച്ചിരിക്കുയാണ് രജനിയുടെ ഏറ്റവും പുതിയ ചിത്രം യന്തിരൻ 2.0. സാറ്റലൈറ്റ് റിലീസ് തുകയാണ് ഇപ്പോൾ യന്തിരൻ 2.0 നെ സംബന്ധിച്ച ചർച്ചാ വിഷയം. റെക്കോർഡ് തുകയ്ക്കാണ് ഇപ്പോൾ ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റ് പോയിരിക്കുന്നത്. 110 കോടിയ്ക്കാണ് യന്തിരന്റെ അവകാശം നേടിയത്. സീ ടീവിയാണ് ഇത്രയും തുകയ്ക്ക് യന്തിരന്റെ വിതരണാവകാശം സ്വന്തമാക്കിയത്.

400 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനിയ്ക്കൊപ്പം ബോളിവുഡ് താരം അക്ഷയ് കുമാറും അഭിനയിക്കുന്നുണ്ട്. ത്രി ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഈ വർഷം ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് സൂചന.

ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് വൻ സ്വീകര്യത ലഭിച്ചിരുന്നു. ആറ് കോടി ചെലവഴിച്ചാണ് ചിത്രത്തിന്രെ പോസ്റ്റർ റിലീസിനായി ചെലവഴിച്ചത്. മുബൈയിലായിരുന്നു പോസ്റ്റർ റിലീസിംഗ് ചടങ്ങ്. നിർമ്മാണചെലവിൽ യന്തിരൻ 2.0 ബാഹുബലിയെ കടത്തിവെട്ടിയിരുന്നു.
ചിത്രത്തിന്റെ വിഎഫ്എക്സ്, സെറ്റ് വർക്കുകൾ ഹോളിവുഡ് ടെക്നീഷ്യൻമാരാണ് ഒരുക്കുന്നത്.