ആദ്യ ചിത്രത്തിന് തന്നെ അവാര്‍ഡ്‌ സ്വന്തമാക്കി രജീഷ വിജയന്‍

0

ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ്‌ തേടിയെത്തിയ സന്തോഷത്തില്‍ ആണ് അനുരാഗ കരിക്കിന്‍വെള്ളത്തിലെ നായികാ രജീഷ വിജയന്‍ .അവതാരകയായി വന്നു നായികയായ ആളാണ്‌ രജീഷ .അനുരാഗകരിക്കിന്‍ വെള്ളം കണ്ട എല്ലാവരുടെയും മനസ്സില്‍ ഇന്നും അതിലെ എലി ഉണ്ട് .എലിയുടെ അഭിനയം അത്രക്ക് മികച്ചതായിരുന്നു എന്നത് ആര്‍ക്കും സംശയം ഇല്ല .എലിയെ പോലെയൊരു കാമുകിയെ വേണമെന്ന് ഏതൊരു ചെറുപ്പക്കാരനും മോഹിച്ചു പോയി .അതാണ് രജിഷയുടെ വിജയം .

മലയാള ടെലിവിഷന്‍ മേഖലയിലെ അറിയപ്പെടുന്ന അവതാരകയായ രജീഷ വിജയന്‍ കുടുംബസദസുകള്‍ക്ക്സുപരിചിതയാണ്.പഠിച്ചത് പത്രപ്രവര്‍ത്തനം ആണെങ്കിലും രജീഷ എത്തിപെട്ടത് സിനിമയില്‍ ആയിരുന്നു .അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അച്ഛനായ ബിജുമേനോനെയും മകനാണ് ആസിഫ് അലിയെയും വട്ടം കറക്കുന്ന രജീഷാ വിജയന്റെ പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം രണ്ടാം ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തില്‍ ദിലീപിന്റെ നായികയായാണ് രജീഷ വിജയന്‍ അഭിനയിക്കുന്നത്.

Related image