ഇതാണ് ജപ്പാന്‍; നടുറോഡില്‍ രൂപപെട്ട വലിയ ഗര്‍ത്തം രണ്ടു ദിവസം കൊണ്ട് പഴയപോലെയാക്കി

0

രണ്ടു ദിവസം മുന്‍പു ജപ്പാനിലെ തിരക്കേറിയ നഗരമധ്യത്തില്‍ വലിയ കുഴി രൂപപ്പെട്ടത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു .സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ ഭാഗമായാണ് പെട്ടന്ന് റോഡില്‍ ഈ കുഴി രൂപം കൊണ്ടത്‌ എന്ന് വരെ റിപ്പോര്‍ട്ട് വന്നിരുന്നു. മുകളില്‍ കാണുന്ന ചിത്രം രണ്ടു ദിവസത്തെ വ്യത്യാസത്തില്‍ എടുത്തതാണ് .

30 മീറ്റര്‍ നീളവും 15 മീറ്റര്‍ ആഴവും ഉണ്ടായിരുന്ന വലിയ കുഴി വെറും രണ്ടു ദിവസം കൊണ്ട് ജപ്പാന്‍ പഴയപോലെയാക്കി .ജപ്പാനിലെ ഫുകോകയിലെ റെയില്‍വെ സ്റ്റേഷന് സമീപം അഞ്ചു വരി പാതയാണ് നടുവെ പിളര്‍ന്ന് മാറിയത്. റോഡ് ഇടിഞ്ഞുതാഴുന്നത് കണ്ടതോടെ വാഹനങ്ങള്‍ നിറുത്തിയതോടെ കാര്യമായ അപകടമുണ്ടായില്ല. സമീപത്തായി സ്ബ്‌വേ നിര്‍മാണം നടക്കുന്നുണ്ട്. ഇതാകാം അപകടത്തിനു  കാരണമെന്ന നിഗമനത്തിലാണ് അധികൃതര്‍.എന്തായാലും ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ ഗര്‍ത്തം അടച്ചു റോഡ്‌ സഞ്ചരയോഗ്യം ആക്കിതീര്‍ത്ത ജപ്പാന്റെ ടെക്‌നിക്ക് ഇങ്ങു നമ്മുടെ നാട്ടിലും വന്നാല്‍ എത്ര നന്നായിരുന്നേനെ !