ഫഹദിന്റെ ‘തേപ്പ്പാട്ട്’ സൂപ്പര്‍ ഹിറ്റ്‌

0

പറ്റിച്ചു കടന്നുകളഞ്ഞു എന്നതിനു മലയാളികളുടെ നിഘണ്ടുവില്‍ കയറിക്കൂടിയ പദമാണ് ‘തേപ്പ്’ എന്നത്. ഈ വാക്കുവച്ച് ഇപ്പോള്‍ ഒരു പാട്ടും പുറത്തിറങ്ങി. ഫഹദ് ഫാസില്‍ പാടിയഭിനയിച്ച പാട്ട് രസകരമാണ്. ഇന്നലെ യുട്യൂബിലെത്തിയ ഗാനം ഇതിനോടകം വൈറലുമായി. റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലേതാണു പാട്ട്. ട്രോളന്‍മാരും പാട്ടിനെ ഏറ്റെടുത്തു കഴിഞ്ഞു.

നമിത പ്രമോദും ഫഹദ് ഫാസിലും വിനയ് ഫോര്‍ട്ടുമാണ് പാട്ടിന്റെ രംഗത്തിലുള്ള പ്രധാന താരങ്ങള്‍. വലിയൊരു സംഘത്തിനൊപ്പം തനി നാടന്‍ ശൈലിയിലുള്ള വരികളെ സ്‌റ്റൈലന്‍ രീതിയില്‍ ഫഹദ് പാടിയഭിനയിക്കുന്നതു കാണാനും കേള്‍ക്കാനും ഒരുപോലെ രസകരമാണ്. ഫഹദിന്റെ മുഖഭാവവും വരികളിലെ കുസൃതിയുമാണ് പാട്ടിലെ പ്രധാന ആകര്‍ഷണം. ബി.കെ. ഹരിനാരായണന്റേതാണു വരികള്‍. സംഗീതം ഗോപി സുന്ദറും. ഗോപിസുന്ദറും നിരഞ്ജ് സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.