അവിവാഹിതര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍; മാസം 2,750 രൂപ

0

ചണ്ഡിഗഢ്: അവിവാഹിതര്‍ക്ക് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. 45-നും 60-നുമിടയില്‍ പ്രായമുള്ള 1.80 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2,750 രൂപ മാസം പെന്‍ഷനായി നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചു. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഹരിയാന. മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 40-നും 60-നും ഇടയില്‍ പ്രായമുള്ള വിധവകള്‍ക്കും പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്കും മാസം 2,750 രൂപയായിരിക്കും പെന്‍ഷനായി ലഭിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 60 വയസ്സിന് ശേഷം വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുമെന്നും ഖട്ടാര്‍ അറിയിച്ചു.

ഇന്‍സ്‌പെക്ടര്‍ റാങ്ക് വരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്ര ബത്ത കഴിഞ്ഞമാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവര്‍ക്ക് 200 രൂപയും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെടക്ടര്‍മാര്‍ക്ക് 250 രൂപയും സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് 300 രൂപയും ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവര്‍ക്ക് 400 രൂപയുമായിരുന്നു പ്രഖ്യാപിച്ചത്. ജൂണ്‍ 25-നായിരുന്നു പ്രഖ്യാപനം.