എംപിയായിരുന്ന കാലത്തെ തന്റെ മുഴുവന്‍ ശമ്പളവും അലവൻസും സച്ചിൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

2

എംപിയായിരുന്ന കാലത്തെ തന്റെ മുഴുവന്‍ ശമ്പളവും അലവൻസും ദുരിതാശ്വാസ നിധിയിലേക്ക് നൽകി സച്ചിൻ. പാർലമെന്റിൽ ഹാജർ കുറവിന്റെ പേരിൽ വിമർശനം നേരിടേണ്ടിവന്ന സച്ചിന്റെ ഈ നടപടിയോടെ വീണ്ടും ക്രിക്കറ്റ്‌ ഇതിഹാസം വാര്‍ത്തകളില്‍ ഇടം നേടുകയാണ്‌. എംപിയായിരുന്ന കാലയളവിലെ ശമ്പളവും അലവൻസും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നൽകിയിരിക്കുന്നത്. അലവൻസുമടക്കം 90 ലക്ഷം രൂപ ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറിയത്.

തന്റെ പ്രവർത്തന കാലയളവിൽ വിദ്യാഭ്യാസ മേഖലയ്ക്കായും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായുമായാണ് സച്ചിൻ കൂടുതൽ തുക ചെലവാക്കിയത്. കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇരുപത് സ്‌കൂളുകളിൽ നിർമ്മാണ പ്രവർത്തനങ്ങളും സൗകര്യങ്ങൾ വർധിപ്പിക്കലും സച്ചിന്റെ നേതൃത്തത്തില്‍ നടത്തിയിരുന്നു. കേരളത്തിന് പുറമെ പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂർ, ആന്ധ്രയിലെ നെല്ലൂർ, മഹാരാഷ്ട്രയിലെ സോലാപ്പൂർ, അഹമ്മദ് നഗർ, ഹിമാചൽ പ്രദേശിലെ ഹമിർപൂർ, തമിഴ് നാട്ടിലെ തിരുപ്പൂർ, കാശ്മീരിലെ കുപ് വാരയിലെ സ്‌കൂൾ എന്നിവയ്ക്കാണ് സാമ്പത്തിക സഹായം ലഭ്യമാക്കിയത്. പ്രധാനമന്ത്രിയുടെ ഗ്രാമങ്ങളെ ദത്തെടുക്കൽ പദ്ധതിയിൽപ്പെടുത്തി രണ്ട് ഗ്രാമങ്ങളെ സച്ചിൻ ഏറ്റെടുത്തിരുന്നു.