സദ്ദാം ഹുസൈന്റെ അത്യാഡംബരകപ്പല്‍ ഇനി ഹോട്ടല്‍

0

സദാം ഹുസൈന്‍, ആ നാമം കേള്‍ക്കുന്നത് തന്നെ ഒരുകാലത്ത് ലോകത്തിനു ഭയമായിരുന്നു. ഇറാഖിലെ മുൻ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍ ഒരുകാലത്ത്ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഭരണാധികാരികളില്‍ ഒരാളായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ പതനവും മരണവുമെല്ലാം വളരെ പെട്ടെന്നായിരുന്നു. അളവറ്റ സമ്പത്തിനു ഉടമയായിരുന്നു സദാം.

നിരവധി കൊട്ടാരങ്ങളും സമ്പാദ്യങ്ങളും ഉണ്ടായിരുന്ന വ്യക്തി. അതില്‍ അദേഹത്തിന് ഏറ്റവും അധികം ഇഷ്ടമുണ്ടായിരുന്ന ഒന്നായിരുന്നു ബസ്ര ബ്രീസ് എന്ന സൂപ്പർയോട്ട്. സദാമിന്റെ വീഴ്ചയ്ക്ക് ശേഷം വര്‍ഷങ്ങങ്ങളായി ഉപയോഗിക്കാതെ കിടന്ന ആ സൂപ്പർയോട്ട് ഇനി ഹോട്ടൽ ആകും.

1981 ലാണ് ഇറാഖിലെ മുൻ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ ബസ്ര ബ്രീസ് എന്ന സൂപ്പർയോട്ട് പുറത്തിറക്കിയത്. സദ്ദാമിന്റെ മരണ ശേഷം ഇറാഖി സർക്കാറിന് സ്വന്തമായ ഈ സൂപ്പർയോട്ട് ഏകദേശം 30 ദലശക്ഷം യൂറോ (ഏകദേശം 240 കോടി രൂപ) വിലയിട്ട് വിൽപ്പനയ്ക്ക് വെച്ചിരുന്നു. എന്നാൽ വാങ്ങാൻ ആളില്ലാത്തതിനെ തുടർന്നാണ് സൂപ്പർയോട്ട് ഹോട്ടലാക്കി മാറ്റാൻ തീരുമാനിച്ചത്. ബസ്ര തുറമുഖത്ത് നങ്കുരമടിച്ച യാട്ട് തുറമുഖത്തെ നാവികർക്ക് വേണ്ടിയാണ് ഹോട്ടലായി മാറുന്നത്. 2003 ൽ ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അപ്രത്യക്ഷമായ യോട്ട് 2010 ല്‍ ഏറെ നിയമ യുദ്ധങ്ങൾക്ക് ശേഷമാണ് ഇറാഖി സർക്കാറിന് ലഭിക്കുന്നത്. അതിനു ശേഷം വിൽപ്പനയ്ക്ക് വെച്ചെങ്കിലും ആരും വാങ്ങാൻ എത്തിയില്ല. അതാണ്‌ ഇത്തരം ഒരു ഉപയോഗത്തിനായി ഇത് നീക്കി വെച്ചത്.

ലോകത്ത് ഏതു കോടിശ്വരന്മാരെയും കൊതിപ്പിക്കുന്ന സൗകര്യങ്ങളുമായി 1981 ലാണ് ഇറാഖിലെ മുൻ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ ബസ്ര ബ്രീസ് എന്ന സൂപ്പർയോട്ട് നീറ്റിലിറങ്ങിയത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.