മുന്നൂറ് വര്‍ഷം മുമ്പ് സമുദ്രത്തില്‍ മുങ്ങിപ്പോയ കപ്പലിലെ ‘ വിശുദ്ധ തിരുവത്താഴ’ കണ്ടെത്തി; മൂല്യം  1700 കോടി ഡോളര്‍

0

മുന്നൂറ് വര്‍ഷം മുമ്പ് കൊളംബിയന്‍ തീരത്ത് മുങ്ങിയ സ്പാനിഷ് കപ്പലായ സാന്‍ ജോസിലെ 1700 കോടി ഡോളറിലധികം മൂല്യം വരുന്ന അമൂല്യ നിധി സമുദ്രത്തില്‍ കണ്ടെത്തി. അതും ഒരു റോബോട്ടിന്റെ സഹായത്തില്‍. അതെ നൂറ്റാണ്ടുകള്‍ നീളുന്ന ഈ നിധി വേട്ടയ്‌ക്കൊടുവില്‍ വിജയിച്ചത് REMUS 6000 എന്ന റോബോട്ടായിരുന്നു.

വിശുദ്ധ തിരുവത്താഴമെന്നാണ് (HOly grail) ഈ നിധി അറിയപ്പെടുന്നത്. ഏകദേശം 1.16 ലക്ഷം കോടി രൂപ (1700 കോടി ഡോളര്‍)യാണ് വിശുദ്ധ തിരുവത്താഴ നിധിയുടെ മൂല്യം.ശബ്ദ തരംഗങ്ങളുപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയാന്‍ ശേഷിയുള്ള ഈ റോബോട്ടിന് കടലിനടിയില്‍ 2000 അടി ആഴത്തില്‍ വരെ പരിശോധന നടത്താനാകും.

 1708 ജൂണ്‍ എട്ടിനായിരുന്നു വലിയ തോതില്‍ സ്വര്‍ണ്ണവും വെള്ളിയും എമറാള്‍ഡും അടക്കമുള്ള അമൂല്യ വസ്തുക്കളുമായി വന്ന സ്പാനിഷ് കപ്പല്‍ സാന്‍ ജോസ് കൊളംബിയന്‍ തീരത്ത് മുങ്ങിയത്. ബ്രിട്ടീഷ് കപ്പലുകളുമായുള്ള യുദ്ധത്തിനൊടുവിലായിരുന്നു സാന്‍ജോസ് മുങ്ങിയത്. ബ്രിട്ടനെതിരായ യുദ്ധത്തില്‍ സാമ്പത്തിക സഹായമെത്തിക്കുന്നതിന് അമേരിക്കയില്‍ നിന്നും സ്‌പെയിനിലേക്ക് പോവുകയായിരുന്നു സാന്‍ജോസ്. അതിനെയാണ് ബ്രിട്ടീഷ് കപ്പല്‍ പട കടലില്‍ മുക്കിയത്.നിധി കണ്ടെത്തിയെങ്കിലും ഇതുവരെ എവിടെയാണ് അതുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഈ കപ്പല്‍ നിധിയുടെ ഉടമസ്ഥ തര്‍ക്കം തുടരുന്നതിനാലാണിത്. രാജ്യങ്ങള്‍ മാത്രമല്ല സ്വകാര്യ കമ്പനികള്‍ വരെ ഈ വിശുദ്ധ തിരുവത്താഴ നിധിക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്നുണ്ട്.