ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ സൈനയ്ക്ക് പിന്നാലെ സിന്ധുവും സെമിയിൽ

1

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാളും പി.വി സിന്ധുവും. സൈന സെമി ഫൈനലില്‍ കടന്നിതിനു പിന്നാലെ ലോക 11-ാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ തന്നെ നിച്ചോണ്‍ ജിന്‍ഡാപോളിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തകര്‍ത്ത് ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവും സെമി ഫൈനലില്‍ കടന്നു. സ്‌കോര്‍: 21-11, 16-21, 21-14. സിന്ധുവും സൈനയും വിജയിച്ചാൽ കളമൊരുങ്ങുക ഇന്ത്യൻ ഫൈനലിനാണ്.

സെമിഫൈനല്‍ പ്രവേശനത്തോടെ ഇരുവരും മെഡല്‍ ഉറപ്പാക്കി. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ലോക നാലാം നമ്പര്‍ താരം തായ്ലന്‍ഡിന്റെ റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈനയുടെ സെമിഫൈനല്‍ പ്രവേശം. സ്‌കോര്‍: 21-18, 21-16. ലോക ഒന്നാം നമ്പര്‍ താരമായ തായ്ലന്‍ഡിന്റെ തായ് സൂ യിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി. നാളെ നടക്കുന്ന സെമിയില്‍ ചെന്‍ യുഫേയിഅകാനെ യെമാഗുച്ചി മല്‍സര വിജയിയെ സിന്ധുവും നേരിടും.