ആ കോപ്പിയടിക്കാരന്‍ വെറും ക്ലാസ്സ്‌മേറ്റല്ല എന്റെ മരുമകനാണെന്ന് കാര്‍ത്യായനി അമ്മൂമ്മ

0

കാര്‍ത്ത്യായനി മുത്തശ്ശി ഇന്നലെ മാധ്യമങ്ങളില്‍ താരമായിരുന്നു. 96-ാം വയസ്സില്‍ നൂറില്‍ 98 മാര്‍ക്കോടെ നാലാംക്ലാസ് വിജയം നേടിയ മുത്തശ്ശിയെ കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. 
പരീക്ഷയെഴുതുന്ന മുത്തശ്ശിയുടെ ആദ്യ ചിത്രം വൈറലാവുന്നതിനൊപ്പം വൈറലായ ഒരാള്‍ കൂടിയുണ്ട്. മുത്തശ്ശിയുടെ പരീക്ഷ പേപ്പര്‍ നോക്കി എഴുതുന്ന അപ്പൂപ്പന്‍. നൂറില്‍ 98 മാര്‍ക്കോടെ മുത്തശ്ശി പാസായപ്പോള്‍ നോക്കിയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ച മാര്‍ക്കറിയാനും മാധ്യമങ്ങള്‍ക്ക് തിടുക്കമായിരുന്നു. നൂറില്‍ 88 മാര്‍ക്കാണ് രാമചന്ദ്രന് ലഭിച്ചത്. 

എന്നാല്‍ അദ്ദേഹം ആരാണെന്ന് അറിയാമോ ? 
കാർത്യായനിയമ്മയുടെ സഹോദരിപുത്രിയുടെ ഭർത്താവാണ് രാമചന്ദ്രൻ. 
അപ്പോൾ കള്ളൻ കപ്പലിൽ തന്നെയാണല്ലേ.. എന്ന തലക്കെട്ടോടെ ഇൗ വിഡിയോ മലയാളി ഷെയർ ചെയ്യുകയാണ്. സാക്ഷരതാ മിഷൻ നടത്തിയ നാലാംക്ലാസ് തുല്യത പരീക്ഷയിലാണ് ഇരുവരുടെയും മിന്നും ജയം. പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ തൊണ്ണൂറ്റിയേഴുകാരി കാര്‍ത്യായനിയമ്മയെ അഭിനന്ദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വരെ എത്തി. നൂറില്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്യായനിയമ്മയ്ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.