ശബരിമലയിലും പരിസരത്തും നാളെ അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

0

നാളെ അർധരാത്രി മുതൽ 6ന് അർധരാത്രി വരെ പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ  പ്രഖ്യാപിച്ചതായി കലക്ടർ പി.ബി.നൂഹ് അറിയിച്ചു.

ചിത്തിരആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്ക് അഞ്ചിനാണ് നട തുറക്കുന്നത്. അതിനായി പഴുതുകളടച്ചുള്ള സുരക്ഷ മുന്നൊരുക്കമാണ് പൊലീസ് നടത്തിയിരിക്കുന്നത്. വടശേരിക്കര മുതൽ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ.
 
ദക്ഷിണ മേഖല എഡിജിപി അനിൽകാന്ത് ഉൾപ്പടെ മുഴുവൻ ഉദ്യോഗസ്ഥരും നാളെ മുതൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. അഞ്ചാം തീയതി ശബരിമല ദര്‍ശനത്തിനു യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമെന്ന് പത്തനംതിട്ട എസ്പി ടി. നാരായണൻ അറിയിച്ചിരുന്നു‍.