റിയോ സാക്ഷി: ഇന്ത്യക്ക് ആദ്യ മെഡൽ, സിന്ധു ഇന്നിറങ്ങും

0

സംപൂജ്യരായി മടങ്ങേണ്ടി വരുമെന്ന നാണക്കേടിൽ നിന്നും ഇന്ത്യയെ രക്ഷിച്ച് സാക്ഷി മാലിക് ഉദിച്ചുയർന്നു. പല പ്രഗത്ഭ താരങ്ങളും നിരാശപ്പെടുത്തിയ റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കലമെഡൽ നേടി സാക്ഷി രാജ്യത്തിന്റെ മാനം കാത്തു. വനിതകളുടെ 58 കിലോ വിഭാഗത്തിൽ ഏഷ്യൻ ചാമ്പ്യനായ കിർഗിസ്ഥാൻ താരത്തെ തോൽപ്പിച്ചാണ് സാക്ഷി മെഡൽ നേടിയത്. 8-5 എന്ന സ്‌കോറിനാണു ഈ ഹരിയാനക്കാരി മത്സരം സ്വന്തമാക്കിയത്.
ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി.വി സിന്ധു ജപ്പാന്റെ നൊസോമി ഒകുഹാരയുമായി ഇന്നേറ്റു മുട്ടും. ഇന്ത്യൻ സമയം വെകിട്ട് 7.30 നു ആണ് ഈ സെമിഫൈനൽ മത്സരം നടക്കുക.
പുരുഷവിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ചൈനയുടെ ലിൻ ദാനോട് ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെട്ടു ശ്രീകാന്ത് പുറത്തായത് നിരാശയുണർത്തി.
ഗോൾഫിൽ അദിതി അശോകും, ഗുസ്തി 53 കിലോ വിഭാഗത്തിൽ ബബിത കുമാരിയും രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്.

Photo: IE