തന്റെ പുതിയ ചിത്രത്തിനായി കേണപേക്ഷിച്ച് മലയാളികളുടെ സ്വന്തം സുഡാനി

1

ഒരു കരീബിയന്‍ ഉടായിപ്പെന്ന ചിത്രത്തിനു പ്രതികരണം കിട്ടാതെ വന്നതോടെ ഫേസ്ബുക്കില്‍ അഭ്യര്‍ഥനയുമായി
മലയാളികളുടെ സ്വന്തം സുഡാനി എന്നറിയപ്പെടുന്ന സാമുവല്‍ അബിയോള റോബിന്‍സണ്‍.
പുതുമുഖങ്ങളെ അണിനിരത്തി ചെയ്ത സിനിമയായതിനാല്‍ പോരായ്മകളുണ്ടെന്നും അതിനാല്‍ ആരും സിനിമ കാണാതെ ഇരുന്നാല്‍ നിര്‍മാതാവിനു നഷ്ടം വരുമെന്നുമാണ് സാമുവല്‍ പറയുന്നത്, അതിനാല്‍ അദേ്ഹത്തെ സഹായിക്കണമെന്നുമാണ് അപേക്ഷ.

‘ഒരുപാട് പേർക്ക് സിനിമ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കുന്നില്ല. തീയറ്ററുകളിൽ സിനിമ ഇല്ലാത്തതാണ് കാരണം. സിനിമയുടെ ഡിസ്റ്റ്രിബ്യൂഷനിലുണ്ടായ പിഴവുകൾ മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണം. ഞാൻ നിങ്ങളോട് സഹായം അഭ്യർഥിക്കുന്നു. ചിത്രത്തിന്റെ നിർമാതാവിനെ സഹായിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന് വലിയ നഷ്ടം ഉണ്ടാകും.’ സാമുവൽ പറഞ്ഞു.
ജനീകാന്ത് ചിത്രമായ പേട്ടയും, അജിത്ത് ചിത്രമായ വിശ്വാസവും റിലീസ് ചെയ്ത ജനുവരി 10-ന് തന്നെയാണ് ഒരു കരീബിയന്‍ ഉടായിപ്പെന്ന ചിത്രവും റിലീസ് ചെയ്തത്. അതുകൊണ്ട് തന്നെ സനിമയുടെ റിലീസിനു വേണ്ടി വളരെ കുറച്ചു തീയേറ്ററുകള്‍ മാത്രമാണ് ലഭിച്ചത്. ഈ സിനിമയ്ക്ക് നല്ല പ്രതികരണം ഉണ്ടെങ്കിലും ഇപ്പോളും തീയേറ്ററുകള്‍ ലഭിക്കാത്തതാണ് സിനിമയുടെ സ്ഥിതി മോശമാകാന്‍ കാരണം.