മലയാളത്തിലെ ആദ്യ പൊളിറ്റിക്കലി വിജിലന്റ് സിനിമ; മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

0

ആഷിഖ് അബുവിന്റെ മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മലയാളത്തിലെ ആദ്യ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്നാണു മായാനദിയെ കുറിച്ചു സനല്‍ കുമാര്‍ പറയുന്നത്. സിനിമ എന്ന നിലയില്‍ പത്മരാജന്റെ തൂവാനതുമ്പിക്ക് താഴെയും പ്രിയദര്‍ശന്റെ ചിത്രത്തിന് മുകളിലുമാണ് മായാനദിയുടെ സ്ഥാനമെന്നും അങ്ങിനെ പറയാനാണ് തോന്നുന്നതെന്നും സനല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മായാനദിയെക്കുറിച്ച് സനല്‍ ഫേസ്ബുക്കിലിട്ട മൂന്നാമത്തെ പോസ്റ്റായിരുന്നു. ചില സിനിമകള്‍ നെഞ്ചില്‍ വെടിയുണ്ടകൊണ്ട പോലെയാണെന്നും നല്ല വാണിജ്യ സിനിമയുടെ അടിസ്ഥാന വസ്തു നല്ല കഥയും ക്ലൈമാക്‌സുമാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നു മായാനദിയെന്നുമാണ് സനല്‍ ചിത്രത്തെക്കുറിച്ച് ആദ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലാണെന്നും ആഷിഖും ശ്യാമും ദിലീഷും വലിയ കയ്യടി അര്‍ഹിക്കുന്നുവെന്നും സനല്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം സനല്‍ മായാനദിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത് ഉപകാരസ്മരണയായിട്ടാണെന്നാണ് ഉണ്ണികൃഷ്ണന്‍ വൈക്കം എന്നയാള്‍ ഇതിന് കമന്റിട്ടിരുന്നു. ഇതിന് മറ്റൊരു പോസ്റ്റിലൂടെ സനല്‍ കുമാര്‍ മറുപടി നല്‍കുന്നുമുണ്ട്. ഉപകാരസ്മരണയായിട്ടോ ശത്രുതകൊണ്ടോ അല്ലാതെ ഇവിടെ ആര്‍ക്കും മറ്റൊരാളുടെ സിനിമയെക്കുറിച്ച് അഭിപ്രായം പറയാനാകില്ലേയെന്നാണ് സനല്‍ ചോദിക്കുന്നത്.

താന്‍ ഉപകാരസ്മരണയായാണ് നല്ല വാക്കുകള്‍ പറഞ്ഞതെന്ന് പറഞ്ഞവര്‍ ഇക്കാര്യത്തില്‍ ഭയങ്കര ആത്മവിശ്വാസമുള്ളവരാണെന്ന് തോന്നുന്നുവെന്നും സനല്‍ ചൂണ്ടിക്കാട്ടുന്നു. ആഷിഖ് അബുവിന് ഇഷ്ടമുള്ള ഒരാളെക്കുറിച്ച് നല്ലതല്ലാത്ത ഒരു അഭിപ്രായം താന്‍ പറഞ്ഞപ്പോള്‍ തന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പറഞ്ഞയാളാണ് ആഷിഖെന്നും സനല്‍ വ്യക്തമാക്കുന്നു. അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് ഇത്രമാത്രമേയുള്ളൂവെന്നും സനല്‍ പരിഹസിക്കുന്നു. സനലിന്റെ ഫേസ്ബുക്ക് പോസ്റ്റുളുടെ പൂര്‍ണരൂപം താഴെ.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.