ഷാജിപ്പാപ്പന്റെ ‘ആട്‌ മുണ്ടുകൾ’ നാടെങ്ങും സൂപ്പര്‍ ഹിറ്റ്‌

0

മിഥുൻമാനുവൽസംവിധാനംചെയ്തആട്‌-2 തിയേറ്ററുകളിൽതകർത്തോടുമ്പോൾ, നാടെങ്ങുംഷാജിപ്പാപ്പന്റെമുണ്ടുംസൂപ്പര്‍ഹിറ്റാണ്. ഷാജിപാപ്പനെപോലെതന്നെഹിറ്റാണ്അദ്ദേഹത്തിന്റെഅടിപൊളികളര്‍കോമ്പിനേഷന്‍മുണ്ടും. ഇരുവശങ്ങളിലുമായിചുവപ്പുംകറുപ്പുംകലര്‍ന്നുവരുന്നമുണ്ടാണ്ഇപ്പോള്‍യുവാക്കള്‍ക്കിടയില്‍താരം.

ഷാജി പാപ്പാനും മുണ്ടും ഹിറ്റായതോടെ സീസൺ മുന്നിൽ കണ്ട്‌ വ്യാപാരികളും മുണ്ടിന്റെ വിപണി മുതലെടുത്തിരിക്കുകയാണ്. എടുത്തു വെച്ച സ്റ്റോക്ക്‌ മുഴുവന്‍ ചുരുങ്ങിയ ദിവസം കൊണ്ട്‌  വിറ്റഴിഞ്ഞു എന്നാണു വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ സിനിമ ഹിറ്റ്‌ ആയതോടെ  ദിവസവും  മുണ്ടുകൾ അന്വേഷിച്ച്‌ വരുന്നവരുടെ എണ്ണം കൂടുകയാണെന്ന് കോഴിക്കോട്  പുറമേരി ഹൈ മാക്സ് മെന്‍സ് വെയര്‍  നടത്തുന്ന ബിനോയ്‌ പറയുന്നു.

മുന്‍പ് പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ നിവിന്‍ പോളിയുടെ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതാ അതിനു സമാനമായി ട്രെന്‍ഡ് ആയിരിക്കുകയാണ് ഷാജി പാപ്പന്‍ മുണ്ടുകള്‍. എന്തായാലുംആട്‌-2 പ്രേക്ഷകർഏറ്റെടുത്തത്പോലെമുണ്ടുംപ്രേക്ഷകർഏറ്റെടുത്തത്പിന്നണിപ്രവർത്തകർക്ക്സന്തോഷമുണ്ടാക്കുന്നകാര്യംതന്നെ.