സൗദി അറേബ്യയിലെ ആദ്യ സിനിമ തീയറ്റര്‍ ഈ മാസം 18 ന് തുറക്കും; അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ 15 നഗരങ്ങളിലായി 40 തീയറ്ററുകള്‍

0

സൗദി അറേബ്യയിലെ ആദ്യ സിനിമ തീയറ്റര്‍ ഈ മാസം 18 ന് പ്രവര്‍ത്തനം ആരംഭിക്കും. അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ 15 നഗരങ്ങളിലായി 40 തീയറ്ററുകള്‍ ആരംഭിക്കാനാണ് എ.എം.സിയുമായുള്ള കരാര്‍. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ തീയറ്റര്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ കമ്പനിയായി ഇതുവഴി എ.എം.സി മാറി.

1920 ല്‍ സ്ഥാപിതമായ വാന്‍ഡ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ലോകപ്രശസ്ത തീയറ്റര്‍ ശൃംഖലായായ എ.എം.സി.. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 നാണ് സിനിമ തീയറ്ററുകള്‍ക്ക് അനുമതി നല്‍കാന്‍ സൗദി തീരുമാനിച്ചത്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ കാര്‍മികത്വത്തിലുള്ള ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായാണ് സൗദി വിനോദമേഖലയിലും വിപ്ലവം സംഭവിക്കുന്നത്.

 

തലസ്ഥാനമായ റിയാദിലായിരിക്കും ആദ്യ തീയറ്റര്‍ പ്രദര്‍ശനം നടക്കുക. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബുധനാഴ്ച ലോസ് ആഞ്ചലസില്‍ അമേരിക്കന്‍ മള്‍ട്ടി സിനിമ (എ.എം.സി) കമ്പനിയുമായി വിപുലമായ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് തീയതി പ്രഖ്യാപിച്ചത്.