സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ സൗദിയില്‍ അഞ്ച് വര്‍ഷം തടവു ശിക്ഷയും, 30 ലക്ഷം റിയാല്‍ വരെ പിഴയും

0

സാമൂഹിക മാധ്യമങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന  നടപടിയുമായി  സൗദി. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുക, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുക തുടങ്ങിയവയ്ക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷയും, 30 ലക്ഷം റിയാല്‍ വരെ പിഴ ചുമത്താവുന്ന കുറ്റകൃത്യമാണെന്നും നിയമ വിദഗ്ദര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇസ്ലാമിക ശരീഅത്ത് നിയമങ്ങളെ അവഹേളിക്കുക, സുരക്ഷാ നിയമം ധിക്കരിക്കുക, രാജ്യസുരക്ഷക്ക് ഭംഗംവരുത്തുന്ന ആഹ്വാനം നടത്തുക, വിദേശ ശക്തികള്‍ക്ക് അനുകൂലമായി പ്രചാരണം നടത്തുക തുടങ്ങിയവ ഗൗരവമായ കുറ്റകൃത്യങ്ങളാണെന്നും നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

അടുത്തിടെയായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് നിത്യ സംഭവമാണ്. ആവര്‍ത്തിച്ച് ഉംറ തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ എന്‍ട്രി ഫീസ് പിന്‍വലിച്ചു എന്നും ആശ്രിത വിസയിലുളളവര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി ഒഴിവാക്കി എന്നും സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.