ഷൂട്ടിങ് നിലച്ചതോടെ വരുമാനം ഇല്ലാതായി; സീരിയൽ നടൻ ജീവനൊടുക്കി

0

മുംബൈ ∙ ലോക്ഡൗണിൽ ഷൂട്ടിങ് നിലച്ചതിനെത്തുടർന്നു വരുമാനം ഇല്ലാതായ സീരിയൽ നടൻ സാമ്പത്തിക ബാധ്യതകളെത്തുടർന്നു ജീവനൊടുക്കി. മൻമീത് ഗ്രേവാളാണ് (32) നവിമുംബൈ ഖാർഘറിലെ വസതിയിൽ മരിച്ചത്.

ആത്മഹത്യാശ്രമം കണ്ട് ഭാര്യ അലറി വിളിച്ചെങ്കിലും കോവിഡ് സംശയിച്ച അയൽക്കാർ സഹായത്തിനെത്തിയില്ലെന്നും ആരോപണമുണ്ട്. ഷൂട്ടിങ് നിലച്ചതോടെ നടൻ വീട്ടുവാടക പോലും നൽകാനാവാത്ത സ്ഥിതിയിലായിരുന്നെന്നു പറയുന്നു.